അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരമൊരുക്കി ഇന്ദ്രജിത്തിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം!!

അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരമൊരുക്കി ഇന്ദ്രജിത്തിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം. ഇന്ദ്രജിത്ത് സുകുമാരൻ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് അവസരവുമായി അണിയറപ്രവർത്തകർ പുതിയ വാർത്ത പുറത്തു വിട്ടു.

ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്. ശ്രിന്ദ, അനു മോൾ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us