ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്താൻ എവിടെയൊക്കെ റജിസ്റ്റർ ചെയ്യണം?വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടി വരുമോ?പൂർണമായ നടപടി ക്രമങ്ങൾ ഇവിടെ വായിക്കാം….

ലോക്ക് ഡൌൺ മൂലം  കർണാടകയിൽ കുടുങ്ങി  പോയവർക്ക് കേരളത്തിലേക്ക്  യാത്ര ചെയ്യുന്നതിനായി രണ്ടുസംസ്ഥാനങ്ങളും അനുമതി നൽകി കഴിഞ്ഞു .

പക്ഷെ  ചില നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ യാത്ര സാധ്യമാകയുള്ളു .

പാലിക്കേണ്ട നടപടിക്രമങ്ങൾ .

1 .   കേരളത്തിലേക്ക് യാത്ര ചെയ്യാൻ  ഉദ്ദേശിക്കുന്ന  വ്യക്തി / വ്യക്തികൾ ആദ്യം നോർക്ക യിൽ രജിസ്റ്റർ ചെയ്യണം. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. റെജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന  ID നമ്പർ  സൂക്ഷിച്ചു വെക്കുക . തുടർനടപടികൾക്കു ഈ നമ്പർ ആവശ്യമാണ്.

2. കേരളത്തിലേക്ക് യാത്ര ചെയ്യാൻ  ഉദ്ദേശിക്കുന്ന  വ്യക്തി  , അയാൾക്കു പോകേണ്ട  ജില്ലയുടെ കളക്ടറിൽനിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. ആയതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്കാ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് “കോവിഡ്-19 ജാഗ്രത” വെബ്സൈറ്റിൽ 03.05.2020   വൈകിട്ട്  അഞ്ചു  മണി  മുതൽ  രജിസ്റ്റർ ചെയ്യേണ്ടതാണ്. (വെബ് വിലാസം: covid19jagratha.kerala.nic.in)  ഓരോ ദിവസവും കേരളത്തിലേയ്ക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്. നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്. (covid-19 jagratha portal Public services + Domestic retum pass + Register (with Mobile number) Add group, Vehicle No., Check post, time of arrival, etc. Submit]

2 . കേരളത്തിലെ ജില്ലാ കളക്ടർ ഓഫീസിൽ നിന്നും പാസ് ലഭിച്ച ശേഷം, കർണാടകയിൽ നിന്നും കേരള ബോർഡർ വരെ യാത്ര ചെയ്യാനുള്ള  പാസ്സിന് അപേക്ഷിക്കണം.കർണാടക സർക്കാരിന്റെ”സേവാ സിന്ധു”വെബ്സൈറ്റ് വഴി ഇതു സാധ്യമാകും.ഈ പാസ്കൂടി കരസ്ഥമാക്കാൻ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കർണാടകം  നിലവിലുള്ള സാഹചര്യത്തിൽ  ഒരു പ്രാവശ്യം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.(One TimePass)

കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
https://sevasindhu.karnataka.gov.in/Sevasindhu/English– ഈ പാസ് ഉപയോഗിച്ച് കർണാടകയിൽ നിന്നും നിർദിഷ്ട കേരള ബോർഡർ വരെ യാത്ര ചെയ്യാൻ കഴിയും .

ബാംഗ്ലൂർ വൺ സെന്റർ, ബിബിഎംപിവാർഡ്ഓഫിസ്, ഓരോ ജില്ലയിലും കലക്ടർമാർ നിശ്ചയിക്കുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ നേരിട്ടും അപേക്ഷസമർപ്പിക്കാം.

മേൽപറഞ്ഞ  യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ , കർണാടക യിൽ നിന്നും യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ പ്രത്യേകം  ശ്രദ്ധിക്കണം.

4. കേരള സംസ്ഥാനം നോട്ടിഫൈ ചെയ്തിട്ടുള്ള അതിർത്തി ചെക്പോസ്റ്റുകളിൽക്കൂടി മാത്രം ആളുകൾ സംസ്ഥാനത്തിനകത്തേയ്ക്ക് പ്രവേശിക്കേണ്ടതും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന ആരോഗ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതുമാണ്.

ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിർത്തികളിലൂടെ കടത്തി വിടുകയുള്ള.”കോവിഡ്-19 ജാഗ്രത’ വെബ്സൈറ്റിൽ ലഭ്യമായ സ്‌ളോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാ തീയതിയും എൻട്രി ചെക്ക് പോസ്റ്റും  ഓരോ യാത്രാക്കാർക്കും തിരഞ്ഞെടുക്കാവുന്നതാണ്.

5. ഓരോ വ്യക്തിയും സമർപ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേയ്ക്കും, ഇ-മെയിലിലേയ്ക്കും QR Code സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ലാ കളക്ടർ നൽകുന്നതാണ്. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ നിർദ്ദിഷ്ടയാത്ര തുടങ്ങുവാൻ പാടുള്ളൂ.

6. ഒരു വാഹനത്തിൽ ഒരു ഗ്രൂപ്പായി കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തിഗത രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതും, ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പർ നൽകേണ്ടതുമാണ്.

7. ചെക്ക്പോസ്റ്റുകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പരിശോധനയ്ക്കായി പ്രസ്തുത യാത്ര പെർമിറ്റ്‌ കൈയ്യിൽ കരുതേണ്ടതാണ്.

8. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു 5 സീറ്റർ വാഹനത്തിൽ 4ഉം, 7 സീറ്റർ വാഹനത്തിൽ 5 ഉം, വാനിൽ 10 ഉം, ബസ്സിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

9. അതിർത്തി ചെക്ക് പോസ്റ്റ് വരെ മാത്രം വാടക വാഹനത്തിൽ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ അതത്” സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കേണ്ടതാണ്.

യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായിവരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈൻ  പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്ത  ചെക്ക് പോസ്റ്റിലേയ്ക്ക് പോകണ്ട വാഹനത്തിന്റെ ഡ്രൈവർ കോവിഡ്  ജാഗ്താ  വെബ്സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.

10. അതിർത്തി ചെക്ക് പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേയ്ക്ക് പോകാവുന്നതും ഹോം ക്വാറന്റെനിൽ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്റർ/ഹോസ്പിറ്റലിലേയ്ക്ക് അയയ്ക്കുന്നതാണ്.

11.മറ്റ് സംസ്ഥാനങ്ങളിൽ കുടിങ്ങിപ്പോയിട്ടുള്ള കുട്ടികൾ/ഭാര്യഭർത്താവ്/മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാൻ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് ജില്ലാ കളക്ടർ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ്സ് നൽകേണ്ടതാണ്. പ്രസ്തുത പാസ്സിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരുവാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്.

ഇത്തരം യാത്രകൾ നടത്തുന്നവർ ക്വാറന്റൻ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേയ്ക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യുവാൻ കഴിയുകയുള്ളു.

12. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രാക്കാരെകൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള മടക്ക പാസ്സ് കേരളത്തിലെ അതത് ജില്ലാ കളക്ടർമാർ നൽകേണ്ടതാണ്.

13 . കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

14. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ , നോർക്ക ബാംഗ്ലൂർ ഓഫീസുമായോ ( 080-25585090 ) ഗവ. സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471 2781100/2781101) നിർദ്ദിഷ്ട അതിർത്തി ചെക്ക്പോസ്റ്റ് മായോ ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട് : Covid -19 Help Desk മിഷൻ ബെംഗളൂരു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us