കേന്ദ്ര സർക്കാരിന്റേത് ചിറ്റമ്മനയമെന്ന് മുഖ്യമന്ത്രി; ഫെബ്രുവരി 7 ന് സമരം

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ.

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ സമരം നടത്തും.

എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിന്റെ ഭാഗമാവും.

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചു, സംസ്ഥാനത്തിന് അർഹമായ മറ്റു ഫണ്ടുകൾ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണു സമരം നടത്താൻ ഒരുങ്ങുന്നത്.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

ഫെബ്രുവരി ഏഴിന് ഡൽഹിയിൽ ഒരു പ്രതിഷേധ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അതിന്റെ ഒരു കാരണം കേന്ദ്ര ബജറ്റാണ്.

കർണാടകയ്ക്ക് യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.

രണ്ടാമതായി വരൾച്ചാ ദുരിതാശ്വാസമായ 4,663 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിക്കണമെന്ന് കഴിഞ്ഞ നാലുമാസമായി ആവശ്യപ്പെട്ടിട്ടും അതും നൽകിയിട്ടില്ല.

അതുകൊണ്ട് കേന്ദ്രത്തിനെതിരായ സമരം അനിവാര്യമായിരിക്കുകയാണെന്ന് ഡി.കെ.ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts