ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍.

ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാ(35 )ണ് ഉഡുപ്പിയില്‍ പിടിയിലായത്.

മേല്‍പറമ്ബ് പൊലിസ് കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞ ദിവസം രാത്രിയോടെ കാസര്‍കോട്ടെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ചപ്പോഴാണ് ശ്രുതി മുങ്ങിയത്.

ഐ. എസ്. ആര്‍. ഒയിലെ ജീവനക്കാരിയെന്ന വ്യാജേനെ ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നായിരുന്നു പരാതി.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തളളുകയായിരുന്നു.

യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവ് നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കി കേസെടുപ്പിക്കുകയായിരുന്നു.

പരാതി വ്യാജമാണെന്നു വിവരം പുറത്തറിഞ്ഞതോടെയാണ് യുവതിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നത്.

ജയിലിലായ യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

ഉഡുപ്പിയിലെ സ്വകാര്യ സങ്കേതത്തില്‍ നിന്നും ശ്രുതിയെ പിടികൂടിയത്. രഹസ്യവിവരമനുസരിച്ചാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts