ബെംഗളൂരുവിൽ 6 കിലോ മീറ്റർ കാർ ഡ്രൈവിനേക്കാൾ വേഗം എത്തുക നടന്നാൽ എന്ന് ഗൂഗിൾ മാപ്പ്!!!

ബെംഗളൂരു: തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്ന നഗരമാണ് ബെംഗളൂരു.

റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു.

നിരവധി തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ബെംഗളൂരുവിന്‍റെ പീക്ക് അവസ്ഥകളെ കുറിച്ച്‌ എഴുതിയിട്ടുണ്ട്.

10 കിലോമീറ്റര്‍ യാത്രയ്ക്ക് ആറ് മണിക്കൂർ വരെ സമയമെടുക്കുന്നുവെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പരിതപിച്ചത് ഏറെ വൈറലായിരുന്നു.

ബെംഗളൂരുവിലെ തിരക്കിന്‍റെ മറ്റൊരു മുഖം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് കാണിച്ച്‌ തരികയാണ് പുതിയ സമൂഹ മാധ്യമ പോസ്റ്റ്.

ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആർ പുരം റെയില്‍വേ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യാൻ എടുക്കുന്ന സമയവും നടക്കാൻ എടുക്കുന്ന സമയവും കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്‍റെ സ്‌ക്രീൻഷോട്ട് എക്സില്‍ പങ്കുവച്ച്‌ കൊണ്ട് ആയുഷ് സിംഗ് ഇങ്ങനെ കുറിച്ചു, ‘ബെംഗളൂരുവിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

‘ആയുഷ് പങ്കുവച്ച സ്ക്രീന്‍ ഷോട്ടില്‍, ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആർ പുരം റെയില്‍വേ സ്റ്റേഷനിന്‍ വരെയുള്ള ഏകദേശം 6 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യാൻ ഒരു കാറിന് 44 മിനിറ്റ് നേരം എടുക്കുമ്പോള്‍ നീട്ടി വലിച്ച്‌ നടന്നാല്‍ വെറും 42 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി ചേരാമെന്ന് വ്യക്തമാക്കുന്നു.

ഏതാണ്ട് എല്ലാ കാഴ്ചക്കാരും ആയുഷിന്‍റെ അഭിപ്രായത്തോട് യോജിച്ചു.

എന്നാല്‍, ‘ബെംഗളൂരുവില്‍ മാത്രം’ എന്ന് എഴുതിയതിനെ ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ എതിര്‍ത്തു. ‘ലോകത്തിലെ പല മെട്രോ നഗരങ്ങളിലും ഒരേ കഥ’ ആണെന്ന് ഒരു കാഴ്ചക്കാരനെഴുതിയപ്പോള്‍ ‘പീക്ക് സമയത്ത് മുംബൈയിലും ദില്ലിയിലും ഇതേ അവസ്ഥയാണ്,’ യാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

2023-ല്‍ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങളില്‍ ഒന്ന് ബെംഗളൂരു നഗരമാണ്.

അതേ വർഷം തന്നെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായും ബെംഗളൂരു തെരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts