ലൈംഗികാതിക്രമം; നടൻ ജോൺ വിജയ്ക്കെതിരെ പരാതിയും തെളിവവും പുറത്ത് വിട്ട് ചിന്മയി 

സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോണ്‍ വിജയ് കുരുക്കില്‍.

ജോണ്‍ വിജയ്ക്കെതിരെ ഏതാനും സ്ത്രീകള്‍ നല്‍കിയ പരാതികളുടെ സ്ക്രീൻഷോട്ടുകള്‍ ഗായിക ചിന്മയി പുറത്തുവിട്ടു.

ഏതാനും ദിവസങ്ങള്‍ക്കുമുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്ക്രീൻ ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച്‌ ജോണ്‍ വിജയ് സ്ത്രീകളെ മോശമായ രീതിയില്‍ നോക്കുകയും അവരില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

അഭിമുഖത്തിന് ചെന്നപ്പോള്‍ എല്ലാവരുടേയും മുന്നില്‍വെച്ച്‌ ഇടുപ്പില്‍ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർപോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരാതിയും ഇതിലുണ്ട്.

‘ഈ മനുഷ്യൻ പൊതുജനങ്ങള്‍ക്കും ഒരു ശല്യമാണ്. ഇയാള്‍ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്.

ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാള്‍ക്ക് മനസിലാവില്ല.

ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാള്‍ പിന്നാലെയുണ്ടാവും.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

ഒരിക്കല്‍ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗണ്‍സർമാരെ സഹായത്തിനുവിളിച്ചു.’ ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം ഇങ്ങനെ.

ഇതാദ്യമായല്ല ജോണ്‍ വിജയ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. മീ ടൂ മൂവ്മെന്റ് കത്തിനില്‍ക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ നടനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു.

തുടർന്ന് 2018-ല്‍ ജോണ്‍ വിജയ് മാപ്പപേക്ഷിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts