ബിജെപി നീക്കം ഉന്നമിടുന്നത് സർക്കാരിനെ; ഡികെഎസ്

ബെംഗളൂരു: ‘മുഡ’ അഴിമതി ആരോപണം ഉയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ ഉന്നമിട്ടുള്ളതാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അവരുടെ ഏതുതരം പ്രചാരണവും നേരിടാൻ കോണ്‍ഗ്രസ് ശക്തമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു.

കർണാടകയില്‍ കോണ്‍ഗ്രസ് വലിയ ജനപിന്തുണയുള്ള പാർട്ടിയാണ്.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൈസൂരുവിലേക്ക് പദയാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചതായി പറയുന്നു.

അവർ എത്ര മാർച്ച്‌ വേണമെങ്കിലും നടത്തട്ടെ. മറികടക്കാനുള്ള പ്രചാരണം തങ്ങളും സംഘടിപ്പിക്കും.

മുഖ്യമന്ത്രിയുടെ ഭാര്യക്ക് ഭൂമി അനുവദിച്ചതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും 2021ല്‍ ബി.ജെ.പി ഭരണത്തിലാണ് നല്‍കിയതെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
[masterslider id="10"]

Related posts