പ്രശാന്തിന്റെ വീട്ടിലേക്ക് ലെന; വിവാഹ ചിത്രങ്ങൾ കാണാം

നടി ലെനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച.

ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്.

തനിക്കിപ്പോള്‍ നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് സ്വകാര്യജീവിതത്തിലാണെന്നും ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.

ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ലെന തന്‍റെ വിവാഹം പരസ്യമാക്കിയത്.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

കഴിഞ്ഞ ജനുവരി 17 നാണ് ഇവരുടെ വിവാഹം നടന്നത്.

ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്നയാളെ വിവാഹം കഴിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്ന് ലെന പറഞ്ഞു.

തീർത്തും അറേഞ്ചഡ് ആയ കല്യാണമായിരുന്നു ഞങ്ങളുടേത്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം തന്നെയായിരുന്നു. എനിക്കിത് ഇതുവരെ നാട്ടുകാരെ അറിയിക്കാൻ പറ്റാതെയിരുന്നത് അദ്ദേഹം വളരെ കോണ്‍ഫിഡൻഷ്യലായി വെയ്ക്കേണ്ട പരിപാടിയുടെ ആളായതിനാലാണ്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ഇപ്പോള്‍ പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ എനിക്ക് ഇത് പങ്കുവയ്ക്കാം. ഒരു അഭിമുഖത്തില്‍ ലെന പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts