ഗോപി സുന്ദർ എന്ന ഈ മനുഷ്യൻ മുത്താണ്; പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം’; മയോനി

മലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.

സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചർച്ചയായിരിക്കുകയാണ് താരം.

ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നേരത്തെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം മയോനി പങ്കുവച്ചത് വൈറലായിരുന്നു.
ആ സമയത്തും ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നു വന്നിരുന്നു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

വിദേശ പര്യടനത്തിനിടെയായിരുന്നു അന്ന് മയോനി ഗോപി സുന്ദറിനാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇപ്പോഴിതാ മയോനി ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

”ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍.

ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.”

”സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി” എന്നാണ് മയോനി സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts