അഹമദാബാദ് വിമാനപകടം: ജീവനുംകൊണ്ട് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേയ്ക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമദാബാദ്: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ താഴേയ്ക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടുന്നത്. നിരവധി പേരാണ് അതി സാഹസികമായി ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. അതെസമയം അപ​ക​ടകാ​ര​ണം എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്ന നി​ർ​ണാ​യ​ക തെ​ളി​വാ​യ കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ഡ​ർ ക​ണ്ടെ​ത്തി​. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ച മലയാളി – പ​ത്ത​നം​തി​ട്ട സ്വദേശി…

Read More

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും; എൽ.ഐ.സി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി). മരിച്ചവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു. മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാതെ വിമാനാപകടം മൂലം മരിച്ചു എന്ന് സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും…

Read More

‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന വാർത്ത അടിസ്ഥാന രഹിതം : എയർ ഇന്ത്യ

ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. ദുരന്തകാരണം എന്താണെന്ന് മനസ്സിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടു പ്രധാന ഘടകങ്ങൾ ഉള്ള ഒരു റെക്കോർഡിങ് സംവിധാനമാണിത്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, വോയിസ് റെക്കോർഡറും. ഈ ഉപകരണങ്ങൾ വിമാനം തകരാറിലായാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ശക്തിയായിട്ടുള്ള ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ ആകൃതികളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടിയ താപനില, വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം തുടങ്ങിയവയെല്ലാം…

Read More

കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് സഹായമൊരുക്കി റെയില്‍വേ

അഹമ്മദാബാദ്: കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. ഗുജറാത്തിലാണ് സംഭവം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്. ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തത്. പക്ഷെ ഗുജറാത്തിലെ കനത്തമഴയിൽ പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു. ഇതോടെ വഡോദരയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന സ്ഥിതിയിലായി. ഈസമയത്താണ് ഏക്ത നഗര്‍…

Read More
Click Here to Follow Us