‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന വാർത്ത അടിസ്ഥാന രഹിതം : എയർ ഇന്ത്യ

ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ.

കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

ദുരന്തകാരണം എന്താണെന്ന് മനസ്സിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടതുണ്ട്.

രണ്ടു പ്രധാന ഘടകങ്ങൾ ഉള്ള ഒരു റെക്കോർഡിങ് സംവിധാനമാണിത്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, വോയിസ് റെക്കോർഡറും.

  കടുത്ത ജാതി വിവേചനവും അമിത ജോലിഭാരവും ; ബെംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി

ഈ ഉപകരണങ്ങൾ വിമാനം തകരാറിലായാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ശക്തിയായിട്ടുള്ള ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ ആകൃതികളിലാണ് തയ്യാറാക്കിയിരിക്കുന്നത്.

കൂടിയ താപനില, വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം തുടങ്ങിയവയെല്ലാം പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഇവ. ബ്ലാക്ക് ബോക്സ് കണ്ടെത്തി ഡാറ്റ വിശകലനം നടത്തിയാൽ മാത്രമേ എന്താണ് അപകടകാരണമെന്ന് പിടികിട്ടുള്ളു.

അതെസമയം ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഇത്തരത്തിലുള്ള അടിസ്ഥാനരഹിത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us