അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്. അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന മേയ്ഡേ കാളിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കാൾ. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗത നിയന്ത്രണ സവിധാനത്തിന് അയച്ച അപകടം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്.
വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി, സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
