ന്യൂഡൽഹി: അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ദുരന്തബാധിത വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സ്ഥിരീകരിച്ചിരുന്നു വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അന്വേഷകർക്ക് എളുപ്പമാകും. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക്…
Read MoreTag: flight accident
“വിമാനം ഉയർത്താനാവുന്നില്ല”; പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്. അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന മേയ്ഡേ കാളിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കാൾ. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗത നിയന്ത്രണ സവിധാനത്തിന് അയച്ച അപകടം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്. വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ…
Read More