ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി).
മരിച്ചവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു.
മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ വ്യക്തമാക്കി.
മരണ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാതെ വിമാനാപകടം മൂലം മരിച്ചു എന്ന് സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും ഇൻഷുറൻസ് കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]