ദക്ഷിണേന്ത്യ നാടക മൽസരം ബെംഗളൂരുവിൽ നവംബർ 4,5 തീയതികളിൽ.

ബെംഗളൂരു : കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ നാടക മൽസരം നവംബർ 4,5 തീയതികളിൽ ടൗൺ ഹാളിന് സമീപമുള്ള രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടക്കും.

നാടക മൽസരത്തോടനുബന്ധിച്ച് നടക്കുന്ന സാഹിത്യോൽസവത്തിൽ മലയാള സാഹിത്യത്തിലെ പ്രഗത്ഭരായ കവി മധുസൂദനൻ നായർ, കവി സച്ചിദാനന്ദൻ, വൈശാഖൻ, കെ പി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

കേരള സംസ്ഥാന ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നാടക മേളയുടെ ഉൽഘാടനം നിർവ്വഹിക്കും, തുടർന്ന് ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് നാടകങ്ങൾ അരങ്ങേറും.

മലയാള മിഷൻ കുട്ടികളുടെ സംഗീത പരിപാടിയായ പാട്ടോർമ, കവി സദസ്സ് എന്നിവക്ക് ഒപ്പം മറ്റ് കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9481513120,9731507023,9008273313

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts