അഹമദാബാദ് വിമാനപകടം: ജീവനുംകൊണ്ട് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേയ്ക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമദാബാദ്: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ താഴേയ്ക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടുന്നത്. നിരവധി പേരാണ് അതി സാഹസികമായി ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

അതെസമയം അപ​ക​ടകാ​ര​ണം എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്ന നി​ർ​ണാ​യ​ക തെ​ളി​വാ​യ കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ഡ​ർ ക​ണ്ടെ​ത്തി​. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ച മലയാളി – പ​ത്ത​നം​തി​ട്ട സ്വദേശി ര‍ഞ്ജി​ത ആ​ർ. നാ​യ​രു​ടെ​ ഡി.​എ​ൻ.​എ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്‌ തു​ട​രുകയാണ്. ഫ​ലം നാളെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബ​ന്ധു​ക്ക​ൾ. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന നടത്തുന്നതും ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts