രാജ്യത്ത് സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി; ജാതി തിരിച്ചുള്ള കണക്കെടുക്കും : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: പതിനാറാമത് സെന്‍സസ് നടപടികള്‍ക്ക് ഒരുങ്ങി രാജ്യം. സെൻസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയാണിത്. സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയത്തിലെ ക്രമീകരണം. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂർത്തിയാക്കുക. ഓരോ വീടുകളിലെയും ഭവന സാഹചര്യം, സ്വത്ത് വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന…

Read More

റീൽസ് വൈറലാകണം; പാമ്പിനെ ചുംബിച്ചു : നാവിന് കടിയേറ്റ യുപി സ്വദേശി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറലാകാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ കാണാറാറുണ്ട്. എന്നാൽ ഇത്തരം അഭ്യാസങ്ങൾ ജീവന് തന്നെ ഭീഷണിയായാൽ എന്ത് ചെയ്യും. യു.പിയിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ പാമ്പിനെ ചുംബിച്ചു. കിട്ടിയതാകട്ടെ നാക്കിനിട്ടൊരു കടി. സംഭവത്തിൽ വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്‍റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റീൽ വൈറലാകുന്നതിലൂടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഇയാൾ ഇത്തരത്തിലൊരു സാഹസികം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നാലെ വിമർശനങ്ങളുടെയും, പരിഹാസങ്ങളുടെയും മഴയാണ്. ബോധമില്ലാതെയാണോ ഇത്തരം റീലുകൾ ചെയ്യുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ…

Read More

അഹമദാബാദ് വിമാനപകടം: ജീവനുംകൊണ്ട് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേയ്ക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമദാബാദ്: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ താഴേയ്ക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടുന്നത്. നിരവധി പേരാണ് അതി സാഹസികമായി ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. അതെസമയം അപ​ക​ടകാ​ര​ണം എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്ന നി​ർ​ണാ​യ​ക തെ​ളി​വാ​യ കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ഡ​ർ ക​ണ്ടെ​ത്തി​. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ച മലയാളി – പ​ത്ത​നം​തി​ട്ട സ്വദേശി…

Read More

ഇസ്രായേൽ-ഇറാൻ സംഘർഷം; ആശങ്ക വേണ്ട, കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കും – സിദ്ധരാമയ്യ

ബെംഗളൂരു : ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് താൻ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ബന്ധപ്പെട്ടതായും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെസമയം ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ ഉൾപ്പടെയുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം…

Read More

നിരോധനം ലംഘിച്ച് സർവീസ് നടത്തി ബൈക്ക് ടാക്സികൾ; പിടിച്ചെടുത്ത് ട്രാഫിക് പൊലീസ്

ബെംഗളൂരു : ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ബൈക്ക് ടാക്സി നിരോധനം നിലവിൽ. അതെസമയം ഉത്തരവിൻ്റെ പശ്ചാത്തലത്തിലും നിരവധി ബൈക്ക് – ടാക്സികൾ ഇത് മറികടന്ന് സർവീസ് നടത്തിയോടെ, നടപടി ശക്തമാക്കി പൊലീസ്. റാപ്പിഡോയുടെ ആപ്പിൽ ‘ബൈക്ക് ടാക്സി’ എന്നത് ഒഴിവാക്കി ‘ബൈക്ക് പാഴ്സൽ’ എന്ന പേരിൽ ഉച്ചവരെ സർവീസ് നടത്തിയെങ്കിലും, പിന്നീട് ഈ നീക്കം ഉപേക്ഷിക്കുയായിരുന്നു. ബൈക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഓല ആപ്പിൽനിന്ന് നീക്കിയപ്പോൾ, ഊബർ ‘മോട്ടോ ബൈക്ക് ടാക്സി’ സർവീസിന് പകരം ‘മോട്ടോ പാഴ്സൽ’ സൗകര്യം ഏർപ്പെടുത്തി.…

Read More

വായ്‌പ്പയെടുത്ത പണം ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു, ദമ്പതികൾ അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : ലോണെടുത്ത തുക ഭർത്താവ് തിരിച്ചടക്കാത്തതിനാൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ദമ്പതികൾ. സംഭവത്തിന് പിന്നാലെ ദമ്പതികളെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം. തെലുങ്ക് ദേശം പാർട്ടി അംഗം എസ്. മണികപ്പയാണ് സിരിഷ എന്ന യുവതിയെ വീട്ടിൽ നിന്ന് കുട്ടികൾ നോക്കി നിൽക്കെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സിരിഷയുടെ ഭർത്താവ് ആർ.തിമ്മപ്പ രണ്ട് കൊല്ലം മുൻപ് മണികപ്പയിൽ നിന്ന് 80,000 രൂപ കടം വാങ്ങി. തുടക്കത്തിൽ കൃത്യമായി പ്രതിമാസ ഗഡുക്കളായി തിമ്മപ്പ…

Read More

ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് ഒരുങ്ങി സർക്കാർ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ. അന്താരാഷ്ട്ര കായികമത്സരങ്ങൾ അടക്കമുള്ളവ അരങ്ങേറുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്കാണ് രൂപംനൽകുന്നത്. ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾ, വലിയ ആഘോഷപരിപാടികൾ, രാഷ്ട്രീയപ്പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുതിയ ചട്ടത്തിലുണ്ടാകും. ഒാരോ പരിപാടിയിലും പങ്കെടുപ്പിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കരടുബിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഓർഡിനൻസ് പുറപ്പെടുവിക്കും. വൻ ആഘോഷപരിപാടികൾക്കും സമ്മേളനങ്ങൾക്കും ആരോഗ്യവിഭാഗത്തിന്റെ…

Read More

കനത്ത മഴയിൽ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണു

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിൽ ചെറിയൊരു ആശ്വാസം നൽകിയിരുന്ന മഴ ഇന്നലെ വൈകുന്നേരം വീണ്ടും തകർ ത്ത് പെയ്യാൻ തുടങ്ങി . ഏത് റോഡിൽ പോയാലും വെള്ളക്കെട്ടുണ്ട്. അതേസമയം, കങ്കനാടിക്ക് സമീപമുള്ള സുവർണ ലെയ്‌നിലെ ഒരു സ്വകാര്യ ആശുപത്രി കോമ്പൗണ്ടിന്റെ മതിൽ ഇടിഞ്ഞുവീണു. പരിസരത്തുണ്ടായിരുന്ന ജോക്വിൻ ഡിസൂസയുടെ കുടുംബത്തിലെ ആറ് പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പള്ളിയിൽ പോകാൻ വീടുകളിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണത് . ഭാഗ്യവശാൽ, ഡിസൂസ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോമ്പൗണ്ട് തകരുന്നതിന്റെ ഭയാനകമായ ദൃശ്യം…

Read More

ഇതര മതസ്ഥരെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം; ആ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ക്കെ​തി​രെ കേ​സ്

ബെംഗളൂരു : ഇതര സമുദായങ്ങളിലുള്ളവർക്ക് നേരെ അ​ക്ര​മ​ണത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന വിദ്വേ​ഷ പ്ര​സം​ഗ വീ​ഡി​യോ,സ​ന്യാ​സി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പൊലീസ്. സ​മ​ർ​ഥ ശ്രീ​ധ​രാ​ശ്ര​മ ട്ര​സ്റ്റി​ലെ ആ​ത്മാ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ജി​ക്കെ​തി​രെ​യാ​ണ് ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ​പു​ര പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വാ​ദ വീ​ഡി​യോ പുറത്ത് വന്നതിന് പിന്നാലെ ക​ർ​ണാ​ട​ക​യി​ലും പു​റ​ത്തും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. “ഈ ​രാ​ജ്യ​ത്ത് സ​നാ​ത​ന ധ​ർ​മം മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ മ​തം. മ​റ്റെ​ല്ലാ ഗ്രൂ​പ്പു​ക​ളും വെ​റും ഗ്രൂ​പ്പു​ക​ളാ​ണ്. ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മു​സ്‌​ലിം​ക​ളെ​യും, ക്രി​സ്ത്യാ​നി​ക​ളെ​യും ഇ​ല്ലാ​താ​ക്ക​ണം.”​എ​ന്നാ​ണ് വീഡിയോയിൽ സ്വാമി ആ​ഹ്വാ​നം ചെയ്തിരിക്കുന്നത്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു

ബെംഗളൂരു : ശൈശവവിവാഹത്തിന് പുറമേ മൈസൂരുവിലും സമീപജില്ലകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു. ശൈശവവിവാഹത്തിന് ഇരയായവരാണിവരെന്ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഗർഭിണികളായ പ്രായപൂർത്തിയാകാത്തവർ ആശുപത്രികളിൽ വൈദ്യസഹായം തേടുമ്പോഴാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നത്. ഹാസൻ ജില്ലയിൽ -1,087, മാണ്ഡ്യ -948, കുടക് – 424, ചാമരാജനഗർ -416 എന്നിങ്ങനെയാണ് ഗർഭിണികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണക്ക്. മൈസൂരു ജില്ലയിൽമാത്രം അടുത്തിടെ ഇത്തരത്തിൽ 1,603 കേസുകൾ റിപ്പോർട്ട് ചെയ്തു. മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1,603 കേസുകളിൽ അഞ്ച് പെൺകുട്ടികൾ 14 മുതൽ 15…

Read More
Click Here to Follow Us