റീൽസ് വൈറലാകണം; പാമ്പിനെ ചുംബിച്ചു : നാവിന് കടിയേറ്റ യുപി സ്വദേശി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറലാകാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ കാണാറാറുണ്ട്. എന്നാൽ ഇത്തരം അഭ്യാസങ്ങൾ ജീവന് തന്നെ ഭീഷണിയായാൽ എന്ത് ചെയ്യും. യു.പിയിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം.

റീൽസ് ചിത്രീകരിക്കുന്നതിനിടെ പാമ്പിനെ ചുംബിച്ചു. കിട്ടിയതാകട്ടെ നാക്കിനിട്ടൊരു കടി.
സംഭവത്തിൽ വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്‍റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റീൽ വൈറലാകുന്നതിലൂടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഇയാൾ ഇത്തരത്തിലൊരു സാഹസികം നടത്തിയത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നാലെ വിമർശനങ്ങളുടെയും, പരിഹാസങ്ങളുടെയും മഴയാണ്. ബോധമില്ലാതെയാണോ ഇത്തരം റീലുകൾ ചെയ്യുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ കണ്ട് പഠിക്കാത്തവർ കൊണ്ട് പഠിക്കുമെന്നാണ് മറ്റൊരു വിഭാഗം വിമർശിച്ചത്.

നാവ് പാമ്പിന് നേരെ നീട്ടിയപ്പോൾ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായ സാഹചര്യത്തിൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts