ബിജെപി പ്രവർത്തകന്‍ നിഷാദിന്റെ വധത്തില്‍ പങ്കുണ്ടെന്ന് ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ കുറ്റസമ്മതം

ബെംഗളൂരു: കണ്ണൂരിലെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതായും പെരുമ്പാവൂരിൽ മോഷണം നടത്തിയതായും ബെംഗളൂരു സ്ഫോടന ക്കേസിലെ പ്രതിയുടെ കുറ്റസമ്മതം. പ്രതി അബ്ദുൽ സലീം 2012ൽ പറമ്പായി സ്വദേശി നിഷാദിനെ(32), 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ വാങ്ങി വധിച്ചെന്നാണ് വെളിപ്പെടുത്തൽ.

നിഷാദിന് ഇതര സമുദായത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിന്റെ പേരിൽ അവരുടെ ഭർത്താവ് കോട്ടേഷൻ നൽകിയത് എന്നാണ് ഇയാളുടെ മൊഴി. 2008ൽ ഒൻപത് ഇടങ്ങളിൽ സ്ഫോടനം നടന്ന കേസിൽ 10 വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് പിണറായിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം. 2016ലായിരുന്നു പെരുമ്പാവൂരിലെ കവർച്ച. കണ്ണൂർ സ്വദേശിയായ സലീം കഴിഞ്ഞദിവസം പിണറായിയിൽ നിന്നാണു പിടിയിലായത്. നിഷാദിന്റെ തിരോധാനം കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നതിനിടെയാണു വെളിപ്പെടുത്തൽ.

കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കണ്ണൂർ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. ബെംഗളൂരുസ്ഫോടനത്തിനായി അസംസ്കൃത സാധനങ്ങൾ സംഘടിപ്പിച്ചതായും പ്രതികൾക്ക് അഭയം നൽകിയതായും സലീം സമ്മതിച്ചിട്ടുണ്ട്.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

സ്ഫോടനക്കേസ് ഒന്നാം പ്രതിയും ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറുമായ തടിയന്റവിട നസീർ ഉൾപ്പടെയുള്ളവർ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts