ബെംഗളൂരു: ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ രമ്യ.
‘യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല’- എന്നാണ് സ്മൃതി ഇറാനിക്ക് രമ്യ നല്‍കിയ മറുപടി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് സംസാരിച്ച സ്മൃതി ഇറാനിയുടെ പ്രസ്താവന പങ്ക് വെച്ചുക്കൊണ്ടാണ് രമ്യ മറുപടി നല്‍കിയിരിക്കുന്നത്.
Nothing that comes out of the vagina is to be ashamed of. Can’t say the same about the mouth. https://t.co/vAuTrJ9lsr
— Divya Spandana/Ramya (@divyaspandana) October 23, 2018
ആരാധനയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന.
കൂടാതെ, ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നും അവര്‍ ചോദിച്ചിരുന്നു.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രമ്യയുടെ മറുപടി. മൂവായിരത്തോളം പേര്‍ ഇതിനോടകം തന്നെ രമ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകഴിഞ്ഞു.
പിന്തിരിപ്പന്‍ ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ സ്മൃതി ഇറാനിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.