വൈദ്യുതി മുടക്കം ഇനി മൊബൈലിൽ അറിയാം, എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബെസ്കോം മുൻകൂട്ടി അറിയിക്കും

ബെം​ഗളുരു: ഇനി മുതൽ വൈദ്യുതി മുടക്കം മുൻപേ അറിയാം. വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ മുൻകൂട്ടി അറിയിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച് ബെസ്കോം.

ഒരു സബ് ഡിവിഷന് കീഴിലാണ് പദ്ധതി നിലവിൽ വരുക. വിജയകരമായാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വൈദ്യുതി മുടക്കം വരാൻ പോകുന്ന സ്ഥലങ്ങൾ, സമയം, കാരണം, വൈദ്യുതി പുനസ്ഥാപിക്കുന്ന സമയം തുടങ്ങിയവ മുൻ കൂട്ടി അറിയിക്കും.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

വൈദ്യുതി ബിൽ നൽകാൻ എത്തുന്നവരോട് ബെസ്കോം മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ ബെസ്കോമിന്റെ പുത്തൻ സേവനം സഹായകരമാകും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts