രാജ്യത്ത് സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി; ജാതി തിരിച്ചുള്ള കണക്കെടുക്കും : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: പതിനാറാമത് സെന്‍സസ് നടപടികള്‍ക്ക് ഒരുങ്ങി രാജ്യം. സെൻസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയാണിത്. സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയത്തിലെ ക്രമീകരണം.

  പൂര്‍ണ്ണമായും വൃത്തിഹീനമായ നഗരം; ബെംഗളൂരു നല്ലതല്ലെന്ന് വിമര്‍ശിച്ച് യുവാവ്

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂർത്തിയാക്കുക.
ഓരോ വീടുകളിലെയും ഭവന സാഹചര്യം, സ്വത്ത് വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുകയെന്നാണ് സൂചന.

ജനസംഖ്യാ കണക്കെടുപ്പ് – രണ്ടാം ഘട്ടത്തില്‍ ഓരോ വീടുകളിലെയും വ്യക്തികളുടെ എണ്ണം എണ്ണം, സാമൂഹിക – സാമ്പത്തിക, സാംസ്‌കാരിക, വിശദാംശങ്ങള്‍ ശേഖരിക്കും.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ മാതൃകാപരവും, മികച്ചതുമായ നടപടികളാണ് ഇത്തവണ സെന്‍സസിൻ്റെ ഭാഗമായുണ്ടാവുക. 34 ലക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ നടപടിക്രങ്ങളുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് ഐടി ജീവനക്കാരിയായ യുവതി; വിഡിയോ വൈറല്‍ പക്ഷെ യുവതി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണ കൊറിയക്ക് പുതിയ പ്രസിഡന്‍റ്

Related posts

Click Here to Follow Us