ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ.
അന്താരാഷ്ട്ര കായികമത്സരങ്ങൾ അടക്കമുള്ളവ അരങ്ങേറുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്കാണ് രൂപംനൽകുന്നത്.
ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾ, വലിയ ആഘോഷപരിപാടികൾ, രാഷ്ട്രീയപ്പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുതിയ ചട്ടത്തിലുണ്ടാകും.
ഒാരോ പരിപാടിയിലും പങ്കെടുപ്പിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കരടുബിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഓർഡിനൻസ് പുറപ്പെടുവിക്കും.
വൻ ആഘോഷപരിപാടികൾക്കും സമ്മേളനങ്ങൾക്കും ആരോഗ്യവിഭാഗത്തിന്റെ അനുമതി നിർബന്ധമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
വലിയ പരിപാടികൾ നടത്തുന്നയിടങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സേവനം ലഭ്യമാക്കിയാൽമാത്രമായിരിക്കും ആരോഗ്യവിഭാഗത്തിന്റെ അനുമതി ലഭിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.