വായ്‌പ്പയെടുത്ത പണം ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു, ദമ്പതികൾ അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : ലോണെടുത്ത തുക ഭർത്താവ് തിരിച്ചടക്കാത്തതിനാൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ദമ്പതികൾ. സംഭവത്തിന് പിന്നാലെ ദമ്പതികളെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം.
തെലുങ്ക് ദേശം പാർട്ടി അംഗം എസ്. മണികപ്പയാണ് സിരിഷ എന്ന യുവതിയെ വീട്ടിൽ നിന്ന് കുട്ടികൾ നോക്കി നിൽക്കെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

സിരിഷയുടെ ഭർത്താവ് ആർ.തിമ്മപ്പ രണ്ട് കൊല്ലം മുൻപ് മണികപ്പയിൽ നിന്ന് 80,000 രൂപ കടം വാങ്ങി. തുടക്കത്തിൽ കൃത്യമായി പ്രതിമാസ ഗഡുക്കളായി തിമ്മപ്പ തുക തിരിച്ചടച്ചിരുന്നു.

അതിനിടെ ജോലിക്കായി തിമ്മപ്പ കർണാടകയിലേയ്ക്ക് പോയി. അതിനിടെ പണം തിരിച്ചടയ്ക്കുന്നത് താത്ക്കാലികമായി നിന്നതോടെയാണ് പണം കിട്ടുന്നതിനായി സിരിഷയെ ഇയാൾ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി.

പിന്നാലെ ഇയാൾ സിഷിരയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്‌തു . മണികപ്പയുടെ ഭാര്യ സഹോദരിയുംസിഷിരയെ മർദിച്ചതായി പൊലീസ് കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 341, 323, 324, 606, 34 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts