ബെംഗളൂരു : ഇതര സമുദായങ്ങളിലുള്ളവർക്ക് നേരെ അക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗ വീഡിയോ,സന്യാസിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. സമർഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിജിക്കെതിരെയാണ് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിവാദ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടകയിലും പുറത്തും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. “ഈ രാജ്യത്ത് സനാതന ധർമം മാത്രമാണ് യഥാർഥ മതം. മറ്റെല്ലാ ഗ്രൂപ്പുകളും വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മുസ്ലിംകളെയും, ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം.”എന്നാണ് വീഡിയോയിൽ സ്വാമി ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More