ഇസ്രായേൽ-ഇറാൻ സംഘർഷം; ആശങ്ക വേണ്ട, കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കും – സിദ്ധരാമയ്യ

ബെംഗളൂരു : ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് താൻ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ബന്ധപ്പെട്ടതായും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെസമയം ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ ഉൾപ്പടെയുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം…

Read More
Click Here to Follow Us