ബെംഗളൂരു : ശൈശവവിവാഹത്തിന് പുറമേ മൈസൂരുവിലും സമീപജില്ലകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു.
ശൈശവവിവാഹത്തിന് ഇരയായവരാണിവരെന്ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഗർഭിണികളായ പ്രായപൂർത്തിയാകാത്തവർ ആശുപത്രികളിൽ വൈദ്യസഹായം തേടുമ്പോഴാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നത്.
ഹാസൻ ജില്ലയിൽ -1,087, മാണ്ഡ്യ -948, കുടക് – 424, ചാമരാജനഗർ -416 എന്നിങ്ങനെയാണ് ഗർഭിണികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണക്ക്.
മൈസൂരു ജില്ലയിൽമാത്രം അടുത്തിടെ ഇത്തരത്തിൽ 1,603 കേസുകൾ റിപ്പോർട്ട് ചെയ്തു. മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1,603 കേസുകളിൽ അഞ്ച് പെൺകുട്ടികൾ 14 മുതൽ 15 വയസ്സുവരെ പ്രായമുള്ളവർ, 15 പെൺകുട്ടികൾ 15 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർ, 23 പേർ 16 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർ, 124 പേർ 17 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർ എന്നിങ്ങനെയാണ്.
ഇതിൽ 1,436 പേർ 18 മുതൽ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. കൗമാര ഗർഭധാരണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടസാധ്യതകൾ ഇത്തരക്കാരെ അലട്ടുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.