ഇനി ലാൽബാഗ് ചുറ്റി കാണാം; ഇ-​സ്കൂ​ട്ട​റി​ൽ എളുപ്പത്തിൽ

ബെംഗളൂരു : ബെംഗളൂരു ലാ​ൽ ബാ​ഗി​ലെ വി​ശാ​ല​ പൂന്തോട്ടത്തിൽ ചു​റ്റി സ​ഞ്ച​രി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് ന​ട​ക്കാ​ൻ പ്രയാസമുള്ളവർക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ നൽകാൻ ആലോചന.

ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പാണ് പ​ദ്ധ​തി​യി​ടു​ന്നത്. ‘ഫെ​ച്ച് മൊ​ബി​ലി​റ്റി’ എ​ന്ന ബ്രാ​ൻ​ഡി​ന് കീ​ഴി​ൽ സ്റ്റാ​ർ​ട്ട​പ് വോ​ൾ​ട്രോ​ൺ ഡൈ​നാ​മി​ക്സ് പ​രീ​ക്ഷ​ണ സം​രം​ഭം ആ​രം​ഭി​ച്ചു.

  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

ലാ​ൽ​ബാ​ഗ് കാ​ണാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ന്ന് ക്ഷീ​ണി​ച്ചി​രു​ന്ന​ ആളുകൾ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളിലെ യാത്ര ആസ്വാദ്യകരമായി.

20 മി​നി​റ്റ് യാ​ത്ര​ക്ക് 50 രൂ​പ​യാ​ണ് നി​ര​ക്ക്. ഒ​റ്റ ചാ​ർ​ജി​ൽ 25 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ഈ ​സ്കൂ​ട്ട​റു​ക​ൾ​ക്ക് സാധിക്കും. നി​ല​വി​ൽ 10 ഇ-​സ്കൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തിക്കുന്നവയാണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ തന്നെ ലാ​ൽ​ബാ​ഗി​ൻ്റെ എ​ല്ലാ ഗേ​റ്റു​ക​ളി​ലൂ​ടെ​യും മു​പ്പ​തി​ല​ധി​കം ഇലക്ട്രിക് സ്കൂട്ടറുകൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us