വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനാൽ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരിയുടെ മാതാപിതാക്കളെ അടിച്ചുകൊന്നു

ബെംഗളൂരു: വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്‍വാങ്ങിയതിന്റെ പേരില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ 21കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുമ്പുദണ്ഡിന് അടിച്ചുകൊന്നു.

16കാരിയെ കൊല്ലാന്‍ ലക്ഷ്യമിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിസംഘം പത്തുവയസുളള മകന്റെ മുന്നില്‍ വച്ച് രക്ഷിതാക്കളെ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്‍ബുര്‍ഗി കമലാപൂര്‍ താലൂക്കിലാണ് സംഭവം.

മഹേഷ് സുഭാഷ് റാത്തോഡാണ് മുഖ്യപ്രതി. സുഹൃത്ത് ടോപ്പു ഹേമല റാത്തോഡ് ഉള്‍പ്പെടെ നാലുപേരായിരുന്നു കൊലപാതകത്തില്‍ സഹായികള്‍. പെണ്‍കുട്ടിയെ ലക്ഷ്യമാക്കിയാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറയുന്നു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

മഹേഷും സദാശിവ ടോപ്പും പ്രായപൂര്‍ത്തിയാവാത്ത രണ്ട് സഹോദരിമാരെ നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 16ഉം, 14ഉം വയസ്സുളള പെണ്‍കുട്ടികളുമായി ഇഷ്ടത്തിലാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹേഷും കൂട്ടുകാരനും പിന്നാലെ നടന്നിരുന്നത്.

ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന മഹേഷിന്റെ ഉറപ്പിന്മേല്‍ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചു. അതിനിടെ, കല്യാണം ഉറപ്പിക്കുന്നതിനെ സംബന്ധിച്ച് മഹേഷിനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചു. എന്നാല്‍ മഹേഷ് ഒഴിഞ്ഞുമാറി.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

മഹേഷിന്റെ മാതാപിതാക്കളെ വിളിച്ച് പൊലീസില്‍ വീണ്ടും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്തിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി മഹേഷും സുഹൃത്തുക്കളും ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts