കോവിഡ് കേസുകളുടെ എണ്ണത്തിൽ നഗരത്തിൽ ഇന്ന് പുതിയ റെക്കോർഡ്; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇന്ന് 5121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. സംസ്ഥാനത്ത് ഇന്നും പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 101(113) ആകെ കോവിഡ് മരണം : 9675(9574) ഇന്നത്തെ കേസുകള്‍ : 10704(10947) ആകെ പോസിറ്റീവ് കേസുകള്‍ : 679356(668652) ആകെ ആക്റ്റീവ് കേസുകള്‍ : 117143(116153) ഇന്ന് ഡിസ്ചാര്‍ജ് :9613(9832) ആകെ…

Read More

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (74) അന്തരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങൾ അലട്ടിയിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. पापा….अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं। Miss you Papa… pic.twitter.com/Qc9wF6Jl6Z — युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020 ബിഹാറിലെ ഖാഗരിയ ജില്ലയിലെ…

Read More

കേരളത്തിലെ സ്ഥിതി ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ മൈസൂരു നഗരസഭ അധികൃതർ

മൈസൂരു: ഇത്തവണ ഒരുദസറക്കാലംകൂടി ഈ ചരിത്രനഗരത്തിലേക്കെത്തുമ്പോൾ പക്ഷേ, ആഘോഷാരവങ്ങൾ ഓർമകളിലേക്കൊതുങ്ങും. പരമ്പരാഗതമായ ആചാരങ്ങൾക്ക് ഭംഗം വരാതെ ലളിതമായി ആഘോഷം നടത്താനാണ് തീരുമാനം. ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദസറ ആഘോഷത്തിനെത്തുന്ന സഞ്ചാരികൾ നാമമാത്രമായി മാറുന്നതോടെ ടൂറിസംരംഗത്ത് ഉണ്ടാകാറുള്ള ചലനവും കുറയും. വിദേശത്തുനിന്നുൾപ്പെടെയുള്ള സഞ്ചാരികളെക്കൊണ്ടുനിറയുന്ന നഗരവീഥികളും തെരുവുകളും ഇക്കുറി കാണാനിടയില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ വിനോദസഞ്ചാരികൾ കാര്യമായി എത്താനുമിടയില്ല. കോവിഡ് മഹാമാരിയുടെ വ്യാപനം തുടങ്ങിയ മാർച്ച് മാസം മുതൽ മൈസൂരുവിലെ മലയാളികളുടെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. മൈസൂരുവിൽ കോവിഡ് വ്യാപനവും മരണനിരക്കും ഉയരത്തിൽത്തന്നെ നിൽക്കുന്നത് ചരിത്രനഗരത്തിൽ ആശങ്ക…

Read More

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ്

ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്ന കര്‍ണാടകത്തില്‍നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ಆತ್ಮೀಯರೆಕೋವಿಡ್ ಪರೀಕ್ಷೆಯಲ್ಲಿ ನನಗೆ ಸೋಂಕು ದೃಢಪಟ್ಟಿದೆ. ಯಾವುದೇ ರೋಗ ಲಕ್ಷಣಗಳು ಇರುವದಿಲ್ಲ. ವೈದ್ಯರ ಸಲಹೆಯಂತೆ ಹೋಮ್ ಕ್ವಾರಂಟೈನ್ ಆಗಿದ್ದೇನೆ. I have tested positive for #COVID19 . As…

Read More

വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനാൽ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരിയുടെ മാതാപിതാക്കളെ അടിച്ചുകൊന്നു

ബെംഗളൂരു: വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്‍വാങ്ങിയതിന്റെ പേരില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ 21കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുമ്പുദണ്ഡിന് അടിച്ചുകൊന്നു. 16കാരിയെ കൊല്ലാന്‍ ലക്ഷ്യമിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിസംഘം പത്തുവയസുളള മകന്റെ മുന്നില്‍ വച്ച് രക്ഷിതാക്കളെ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്‍ബുര്‍ഗി കമലാപൂര്‍ താലൂക്കിലാണ് സംഭവം. മഹേഷ് സുഭാഷ് റാത്തോഡാണ് മുഖ്യപ്രതി. സുഹൃത്ത് ടോപ്പു ഹേമല റാത്തോഡ് ഉള്‍പ്പെടെ നാലുപേരായിരുന്നു കൊലപാതകത്തില്‍ സഹായികള്‍. പെണ്‍കുട്ടിയെ ലക്ഷ്യമാക്കിയാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറയുന്നു. മഹേഷും സദാശിവ ടോപ്പും പ്രായപൂര്‍ത്തിയാവാത്ത രണ്ട് സഹോദരിമാരെ നിരന്തരം…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു!

ബെംഗളൂരു: ലോകത്ത് വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ല. എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിലായിരുന്നു അപൂർവ പ്രസവം. നഗരത്തിലെക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. A baby boy was born in an IndiGo Delhi- Bangalore flight Both mother & child are doing fine #aviation pic.twitter.com/9hlCh0f9zy — Arindam Majumder (@ari_maj) October 7, 2020 വിമാനം 7.40…

Read More

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്കൂളുകൾ ഉടൻ തുറക്കില്ല

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ. കുട്ടികളിൽ രോഗവ്യാപനമുണ്ടായാൽ രക്ഷിതാക്കൾ പരിഭ്രാന്തിയിലാകുമെന്നും നിലവിലെ ചികിത്സാ സൗകര്യങ്ങൾ തികയാതെ വരുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. രോഗവ്യാപനം കൂടിനിൽക്കുന്ന സമയത്ത് സ്കൂളുകൾ തുറന്നാൽ കുട്ടികളെ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഉടൻ തുറക്കേണ്ടെന്നുമാണ് വിദഗ്ധസമിതി സർക്കാരിന് നൽകിയ ഉപദേശം. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടർമാരും സ്കൂളുകൾ തുറക്കുന്നതിൽ ആശങ്കയറിയിച്ചു. അധ്യയനവർഷം അവസാനിക്കാറായി വരുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കുന്നതാണ് നല്ലതെന്നും എന്നാൽ, പത്താം ക്ലാസ്…

Read More

അന്തർസംസ്ഥാന പാതയിൽ രാത്രി ആംബുലൻസ് തടഞ്ഞ് കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ

ബെംഗളൂരു: നാട്ടിൽ നിന്ന് തിരിച്ചുവരികയായിരുന്ന ആംബുലൻസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ആർ. സുനിൽ മൈസൂരു പോലീസിന്റെ പിടിയിൽ. പ്രതികൾ ഉപയോഗിച്ച സുനിലിന്റെപേരിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മൈസൂരിനടുത്ത് ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു കമ്മിറ്റിയുടെ ആംബുലൻസ് അക്രമിസംഘം പിന്തുടർന്ന് തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചത്. വയനാട് ബത്തേരിയിലെ ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ഡ്രൈവർ ഹനീഫും സഹായി മനോജും ആംബുലൻസിൽ ഉണ്ടായിരുന്നു. പോലീസ് ഉടൻ സ്ഥലത്ത് എത്തിയതിനാൽ പ്രതികൾ കടന്നുകളയുകയായിരുന്നു. ഇതിനിടെ…

Read More
Click Here to Follow Us