അന്തർസംസ്ഥാന പാതയിൽ രാത്രി ആംബുലൻസ് തടഞ്ഞ് കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ

ബെംഗളൂരു: നാട്ടിൽ നിന്ന് തിരിച്ചുവരികയായിരുന്ന ആംബുലൻസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ആർ. സുനിൽ മൈസൂരു പോലീസിന്റെ പിടിയിൽ.

പ്രതികൾ ഉപയോഗിച്ച സുനിലിന്റെപേരിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മൈസൂരിനടുത്ത് ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു കമ്മിറ്റിയുടെ ആംബുലൻസ് അക്രമിസംഘം പിന്തുടർന്ന് തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചത്. വയനാട് ബത്തേരിയിലെ ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ഡ്രൈവർ ഹനീഫും സഹായി മനോജും ആംബുലൻസിൽ ഉണ്ടായിരുന്നു. പോലീസ് ഉടൻ സ്ഥലത്ത് എത്തിയതിനാൽ പ്രതികൾ കടന്നുകളയുകയായിരുന്നു. ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ മൊബൈലിൽ പകർത്താൻ കഴിഞ്ഞത് പ്രതികളെ വേഗം പിടികൂടാൻ പോലീസിന് സഹായമായി. സംഭവം നടന്നശേഷം മൈസൂരു സൗത്ത് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രതികളെ പിടികൂടാൻ ഉന്നത പോലീസുദ്യോഗസ്ഥരുമായും എ.ഐ.കെ.എം.സി.സി. നേതാക്കൾ ബന്ധപ്പെട്ടു. എ.ഐ.കെ.എം.സി.സി. മൈസൂരു ഘടകം സെക്രട്ടറി സഹീർ ലോയൽവേൾഡും മൈസൂരു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് മൈസൂരു പോലീസ് വെളിപ്പെടുത്തി.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

http://88t.8a2.myftpupload.com/archives/57737

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts