നാമനിർദേശപത്രിക പിൻവലിക്കില്ലെന്ന് ഈശ്വരപ്പ

ബെംഗളൂരു : നാമനിർദേശപത്രിക പിൻവലിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം.

ഞാൻ നാമനിർദേശപത്രിക പിൻവലിക്കുമെന്ന് ചിലയാളുകൾ നുണപ്രചാരണം നടത്തുകയാണ്.

എന്റെ പിന്നിൽ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല.

മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് നാമനിർദേശപത്രിക സമർപ്പിക്കാൻപോയപ്പോൾ തെളിയിച്ചതാണ് ഈശ്വരപ്പ പറഞ്ഞു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

അതേസമയം, ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പത്രിക പിൻവലിക്കാൻ ഇനിയും സമയമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.

മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഈശ്വരപ്പ ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിൽ ബി.ജെ.പി. സ്ഥാനാർഥി.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

അനുനയിപ്പിക്കാൻ ബി.ജെ.പി. ശ്രമിച്ചെങ്കിലും മത്സരിക്കാനുറച്ചുതന്നെയാണ് ഈശ്വരപ്പ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts