നഗരത്തിൽ നിറവോടെ വിഷു ആഘോഷിച്ച് ബെംഗളൂരു മലയാളികൾ

ബെംഗളൂരു: നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ.

ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്.

കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ് ബെംഗളൂരു മലയാളികൾ.

അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി.

വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളും അവർ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.

ബെംഗളൂരുവിലെ പല കടകളിലും വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റും വിഷുസദ്യയ്ക്കുള്ള കിറ്റുകളും ലഭ്യമാണ് എന്നത് പ്രധാന ആകർഷണം തന്നെയാണ്.

നാട്ടിൽ പലരും ഓഫീസിലെയും മറ്റു ജോലിത്തിരക്കുകളുടെയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് മടിപിടിച്ച് വീട്ടിലിരിക്കാനുള്ള ഒരു അവസരമായാണ് ഇന്ന് മറ്റെല്ലാ ആഘോഷാവസരങ്ങളെയും പോലെ വിഷുവും കാണുന്നത്.

എന്നാല്‍ മറുനാടന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇതു പലതിന്റെയും വീണ്ടെടുപ്പിനുള്ള അവസരമാണ്.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

വിഷു ദിവസംകുടുംബമായും അല്ലാതെയും താമസിക്കുന്നവര്‍ കണിയൊരുക്കി, മക്കള്‍ക്കു വിഷുകൈനീട്ടവു നല്‍കി ഒരു മിനി വിഷു ആഘോഷം നടത്തും.

പിന്നെ തിരക്കിട്ട് ജോലിത്തിരക്കിലേക്കോടാനായിരിക്കും എല്ലാഴ്‌പോഴും മറുനാടന്‍ മലയാളികളുടെ വിധി.

എന്നാൽ പോലും നാട് വിട്ട് മാറിനിൽക്കുന്ന അവർ ഓരോ ആഘോഷവും കെങ്കേമമാക്കാൻ ശ്രമിക്കുന്നവരാണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts