കാർ ലോറിയുമായി കൂട്ടിയിടിച്ച് 12 വയസുകാരി ഉൾപ്പെടെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു.

കാറിലുണ്ടായിരുന്ന വിജയപുര സ്വദേശികളായ രവിനാഥ് പട്ടാർ (52), ഭാര്യ പുഷ്പ രവിനാഥ് പട്ടാർ (40), മകൻ മേഘരാജ് രജ്പുത് (12), പുഷ്പയുടെ സഹോദരൻ അർജുൻ കുശാൽ സിങ് രജപുത് (32) എന്നിവരാണ് മരിച്ചത്.

ഇവർ ജമഖണ്ഡയിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച പുലർച്ചെ ബാബലേശ്വർ അർജുനാഗിയിലായിരുന്നു അപകടം.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

സിമന്റുമായി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാലുപേരെയും പ്രദേശവാസികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

വിജയപുര എസ്.പി. റിഷികേശ് സോണാവനെ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

ബാബലേശ്വർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തെത്തുടർന്ന് വിജയപുര-ജമഖണ്ഡി റൂട്ടിൽ ശനിയാഴ്ച രാവിലെ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts