വിദ്വേഷ പ്രസ്താവനയുമായി കെ. എസ് ഈശ്വരപ്പ

ബെംഗളൂരു: 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികൾ തകർത്ത് അവിടെ ക്ഷേത്രങ്ങൾ പണിയുമെന്നും ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിൽ ബി.ജെ.പിയുടെ വിജയസങ്കൽപ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയിൽ വിശ്വനാഥ ക്ഷേത്രവും മഥുരയിൽ കൃഷ്ണക്ഷേത്രവും തകർത്താണ് പള്ളികൾ നിർമിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു. അയോധ്യയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

  പീനിയ എലിവേറ്റഡ് ഫ്ലൈഓവർ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടക്കും; തുംകൂർ റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ

തുടർന്ന്, കോൺഗ്രസിന് എതിരെ വിമർശനമുയർത്തിയ ഈശ്വരപ്പ, കോൺഗ്രസ്‌ നേതാക്കൾ മറ്റുള്ളവർ വളരുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് കുറ്റപ്പെടുത്തി.  മൈസൂരുവിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയുടെ തോൽവി പരമേശ്വരയുടെ അനുയായികളും ഉറപ്പാക്കിയതായും ഈശ്വരപ്പ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts