ബക്രീദ് പ്രമാണിച്ച് കേരളത്തിൽ നാളെയും മറ്റന്നാളും പൊതു അവധി

തിരുവനന്തപുരം: കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

Read More

നഗരത്തിൽ നാളെ ചെറിയ പെരുന്നാൾ

ബെംഗളൂരു:ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഏപ്രിൽ 22 നാളെ കർണാടകയിൽ ചെറിയ പെരുന്നാൾ. ഇസ്ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

Read More

പെരുന്നാളിന് നാട്ടിയിലേക്കുള്ള യാത്ര തിരക്ക്; ട്രെയിൻ ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു: ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവരുടെ ബുക്കിങ് ആരംഭിച്ചതോടെ പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്. ഈ മാസം 29, 30 തീയതികളിലാണ് നാട്ടിലേക്ക് തിരക്ക് കൂടുതൽ. ഇനി തത്കാൽ ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്. കേരള ആർടിസിയുടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള രാത്രി സർവീസുകളിൽ പകുതിയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർടിസിയുടെ രാത്രി സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്വകാര്യ ബസുകൾ കാര്യമായ നിരക്ക് ഉയർത്തിയിട്ടില്ലാത്തതിനാൽ ടിക്കറ്റുകൾ വേഗത്തിൽ…

Read More

റംസാൻ വ്രതം ഞായറാഴ്ച്ച തുടങ്ങും

കോഴിക്കോട്: റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ നാളെ റം സാൻ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. ദക്ഷിണ ഓസ്ട്രേലിയയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാന്‍, മലേഷ്യ,…

Read More

കർണാടകയിൽ ബലി പെരുന്നാൾ 21ന്

ബെംഗളൂരു: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ബലിപെരുന്നാൾ കർണാടകയിൽ ഈ മാസം 21 നു ആഘോഷിക്കുമെന്നു മലബാർ മുസ്ലിം അസോസിസേഷൻ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ദുൽഹജ്ജ് ഒന്നായതിനാൽ ഈ മാസം 21 നു ബലിപെരുന്നാൾ ആഘോഷിക്കുമെന്നു കർണാടകം ഹിലാൽ കമ്മിറ്റി വ്യെക്തമാക്കിയതായി മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു . ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ…

Read More
Click Here to Follow Us