ബെംഗളൂരു: ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവരുടെ ബുക്കിങ് ആരംഭിച്ചതോടെ പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.
കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്. ഈ മാസം 29, 30 തീയതികളിലാണ് നാട്ടിലേക്ക് തിരക്ക് കൂടുതൽ. ഇനി തത്കാൽ ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്. കേരള ആർടിസിയുടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള രാത്രി സർവീസുകളിൽ പകുതിയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർടിസിയുടെ രാത്രി സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്വകാര്യ ബസുകൾ കാര്യമായ നിരക്ക് ഉയർത്തിയിട്ടില്ലാത്തതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നുണ്ട്.
- സേലം വഴിയുള്ള യശ്വന്ത്പുര– കണ്ണൂർ എക്സ്പ്രസ് (16527) 29ന് സെക്കൻഡ് സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 180 കടന്നു.
- കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി എക്സ്പ്രസ് (16526),
- കെഎസ്ആർ ബെംഗളൂരു– കൊച്ചുവേളി എക്സ്പ്രസ് (16315) എന്നിവയിൽ വെയ്റ്റ് ലിസ്റ്റ് 150 കടന്നു.