ടെറസ്സിൽനിന്നു വീണ് പി.യു. വിദ്യാർഥി മരിച്ചു 

SUICIDE

ബെംഗളൂരു : രണ്ടാംവർഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിയെ ടെറസ്സിൽനിന്നുവീണ് മരിച്ചനിലയിൽ കണ്ടെത്തി. ദാവണഗെരെ സ്വദേശി മിഥുൻ (17) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെയാണ് മിഥുന്റെ മൃതദേഹം വീട്ടിനുമുന്നിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ മാതാപിതാക്കൾ മിഥുൻ ടെറസ്സിന് മുകളിലിരുന്ന് പഠിക്കുന്നത് കണ്ടിരുന്നു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

പഠിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി റിഷ്യന്ത് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts