ബക്രീദ് ദിനത്തിൽ റോഡിൽ നിസ്കാരം പാടില്ല: ബിബിഎംപി

ബെംഗളൂരു: ജൂലൈ 10ന് ബക്രീദ് ദിനത്തിൽ റോഡുകളിലും ജംഗ്‌ഷനുകളിലും നമസ്‌കരിക്കരുതെന്ന് ബിബിഎംപി വ്യക്തമാക്കി. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിനായി ബെംഗളൂരു പോലീസ് കമ്മീഷണറുമായി ചർച്ച നടത്തും. ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനകൾ നടത്തുമെന്നും ഗിരിനാഥ് പറഞ്ഞു. വിവാദമായ ഈദ്ഗാ മൈതാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, ബക്രീദിന് മുന്നോടിയായി ഈദ്ഗാ മൈതാനത്തിൽ മൃഗങ്ങളെ വിൽപണ നടക്കുന്നതിനാൽ പ്രദേശം വൃത്തിയാക്കാൻ ബിബിഎംപി ഇതുവരെ തയ്യാറായിട്ടില്ല. ഈദ്ഗാ മൈതാന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് വ്യക്തമായ…

Read More

നഗരത്തിൽ ബലി പെരുന്നാൾ നമസ്ക്കാരം ഒരുക്കി മലബാർ മുസ്ലിം അസോസിയേഷൻ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിലായി ബലി പെരുന്നാൾ നിസ്കാരം നടക്കും. ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ രാവിലെ 7.30 നും മോത്തീ നഗർ മഹ്മൂദിയ്യ മസ്ജിദിൽ 9 മണിക്കും ആസാദ് നഗർ മസ്ജിദ് നമിറയിൽ 830 നും തിലക് നഗർ മസ്ജിദ് യാസീനിൽ 7.30 നുമാണ് നിസ്കാരം നടക്കുക. യഥാക്രമം സെയ്തു മുഹമ്മദ് നൂരി , പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് മൗലവി, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും. നിസ്കാരത്തിന് വരുന്ന വർ…

Read More

കർണാടകയിൽ ബലി പെരുന്നാൾ 21ന്

ബെംഗളൂരു: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ബലിപെരുന്നാൾ കർണാടകയിൽ ഈ മാസം 21 നു ആഘോഷിക്കുമെന്നു മലബാർ മുസ്ലിം അസോസിസേഷൻ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ദുൽഹജ്ജ് ഒന്നായതിനാൽ ഈ മാസം 21 നു ബലിപെരുന്നാൾ ആഘോഷിക്കുമെന്നു കർണാടകം ഹിലാൽ കമ്മിറ്റി വ്യെക്തമാക്കിയതായി മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു . ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ…

Read More
Click Here to Follow Us