കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികനോട് മോശമായി പെരുമാറി ദേവഗൗഡയുടെ മരുമകൾ

ബെംഗളൂരു: ബൈക്ക് യാത്രികനോട് തട്ടിക്കയറുന്ന ദേവഗൗഡയുടെ മരുമകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

എച്ച്‌ ഡി ദേവഗൗഡയുടെ മരുമകളും എച്ച്‌ ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഭവാനിയുടേതായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍ അവര്‍ ഒരു ബൈക്ക് യാത്രികനോട് മോശമായി പെരുമാറുന്നത് വ്യക്തമാണ്.

ബൈക്ക് യാത്രികന്‍ ഭവാനി രേവണ്ണ സഞ്ചരിച്ച കാറില്‍ ഇടിച്ചതിന് പിന്നാലെയാണ് അവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറിയത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബൈക്ക് യാത്രികനോട് ഭവാനി രേവണ്ണ തന്റെ കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ ചെന്നുകയറി മരിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

തന്റെ കാറിന് 1.5 കോടി രൂപയാണ് വിലയെന്നും അവര്‍ പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് ആരു നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ ബൈക്ക് യാത്രികനോട് ചോദിക്കുന്നുമുണ്ട്.

മാത്രമല്ല, തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന ആശങ്കയും ഭവാനി രേവണ്ണ ബൈക്ക് യാത്രികനോട് വീഡിയോയില്‍ ഉന്നയിക്കുന്നത് കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts