ഞങ്ങൾക്ക് വേണ്ടത് പണമല്ല സാമുദായിക സൗഹാർദമാണ്; സിദ്ധരാമയ്യയോട് യുവതി

ബെംഗളൂരു: ഞങ്ങൾക്ക് വേണ്ടത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ നീതിയും സമാധാനവുമാണ് അല്ലാതെ നഷ്ടപരിഹാരമല്ല, എന്ന് രോഷാകുലയായ ബാഗൽകോട്ട് സ്വദേശി രാജ്മ ബിസ്മില്ല പറഞ്ഞു. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നഷ്ടപരിഹാര തുക നിരസിച്ചു കൊണ്ടാണ് രാജ്മ ഇത് പറഞ്ഞത്. അടുത്തിടെ നടന്ന കേരൂർ അക്രമത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ ഭാര്യയാണ് രാജ്മ. സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വാങ്ങാൻ യുവതി വിസമ്മതിക്കുക മാത്രമല്ല, വെള്ളിയാഴ്ച ബാഗൽകോട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ അകമ്പടി വാഹനത്തിന് നേരെ രണ്ട് ലക്ഷം രൂപ തിരികെ എറിയുകയും ചെയ്തു.

ബദാമി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിദ്ധരാമയ്യ ജൂലൈ 6ന് കേരൂരിൽ നടന്ന അക്രമത്തിൽ പരിക്കേറ്റവരുടെ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. കുടുംബങ്ങളെ സന്ദർശിച്ച് നാല് കുടുംബങ്ങൾക്ക് സിദ്ധരാമയ്യ 50,000 രൂപ വീതം നഷ്ടപരിഹാരവും നൽകി.

കേരൂരിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളെ പോലെയാണ് ജീവിക്കുന്നതെന്ന് രാജ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിൽ ഒരു വർഗീയ കലാപം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സംഭവം സാമുദായിക സൗഹാർദത്തെ തകർത്തുവെന്നും സർക്കാരിൽ നിന്നോ രാഷ്ട്രീയക്കാരിൽ നിന്നോ ഞങ്ങൾക്ക് പണം ആവശ്യമില്ല. പകരം, ഞങ്ങൾക്ക്ഹി ന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സമാധാനവും ഇരു മതങ്ങളുടെയും അനുയായികൾക്ക് നീതിയുമാണ് ആവശ്യമെന്നും രാജ്മ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us