പ്രശസ്ത സിനിമാ പിന്നണി ഗായകരായ  നജിം അർഷാദും അഞ്ജു ജോസഫും ചേര്‍ന്ന് പാടിയ  ക്രിസ്തുമസ് ഗാനം “ക്രിസ്തുമസ് താരകം” യൂ ടൂബിൽ വൈറലാകുന്നു.

‘പൂക്കൾ പോലെ’ എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ചിത്രീകരണത്തിലെ വ്യതിരിക്തത കൊണ്ടും ശ്രദ്ധേയമാണ്. ജോയ്‌സ് സാമുവൽ എഴുതി സംഗീതം പകര്‍ന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.
ലളിതവും സുന്ദരവുമായ സംഗീതവും ദൈവ സ്നേഹത്തെ  പ്രകീർത്തിക്കുന്ന വരികളും ചേർന്ന “ക്രിസ്തുമസ് താരകം” എന്ന ഈ ഗാനം  ബ്ലൂ ഐസ് മീഡിയയുടെ ബാനറിൽ വരുൺ ജി റായ് ആണ് നിർമ്മിച്ചിരിക്കുന്നത്  .
യൂടൂബില്‍ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ നാൽപ്പതിനായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഏവർക്കും “ക്രിസ്തുമസ് താരകം” എന്ന ഈ ഗാനം ഒരു ക്രിസ്തുമസ് സമ്മാനം ആവും എന്നതിൽ  സംശയവുമില്ല.
ക്രിസ്തുമസ് താരകം ഇവിടെ കാണാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts