നീല കോളര്‍ തൊഴിലുകള്‍ തദ്ദേശീയര്‍ക്കായി നിജപ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക.

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിലെ നീലക്കോളർ തൊഴിലുകൾ നൂറു ശതമാനവും തദ്ദേശീയർക്കു മാത്രമായി സംവരണം ചെയ്യാനുള്ള നടപടികളുമായി കർണാടക സംസ്ഥാന സർക്കാർ മുന്നോട്ട്. ഇതിനാവശ്യമായ നിയമഭേദഗതികളുടെ കരട് തൊഴിൽ വകുപ്പ് പുറത്തിറക്കി.

നിയമം പ്രാബല്യത്തിലാകുന്നതോടെ അധ്വാനം കൂടുതൽ ആവശ്യമുള്ള നീലക്കോളർ ജോലികൾക്ക് കന്നഡിഗർ മാത്രമായിരിക്കും അവകാശികൾ. ഇതോടൊപ്പം തന്നെ വികലാംഗർക്ക് അഞ്ചു ശതമാനം സംവരണവും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ഈ നിബന്ധനകളൊന്നും ഇൻഫോടെക്, ബയോടെക് മേഖലകളിലെ തൊഴികുൾക്ക് ബാധകമായിരിക്കില്ല.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ഭേദഗതികൾ നിയമവകുപ്പ് അംഗീകരിച്ചാലുടൻ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനം പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts