കടുവസംരക്ഷണ കേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് പിടിവീണു.

മൈസൂരു : ചാമരാജനഗർ ബി.ആർ.ടി. കടുവ സംരക്ഷണകേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പിഴചുമത്തി. ബിലിഗിരിരംഗത സ്വാമി ക്ഷേത്രം (ബിആർടി) കടുവാ സങ്കേതത്തിലൂടെയുള്ള യെലുന്ദൂർ, ബിലിഗിരിരംഗന ബേട്ട പാതയിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം.

വനത്തിലൂടെ കടന്നുപോകുന്ന റോഡിന് സമീപത്തെ അരുവിയിൽ ഏതാനുംപേർ കുളിച്ച സമയം റോഡിലൂടെ കടന്നുപോയവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിനോദസഞ്ചാരികളെ കണ്ടെത്തി പിഴ ചുമത്തിയെന്ന് റേഞ്ച് ഓഫീസർ ലോകേഷ് മൂർത്തി പറഞ്ഞു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ബി.ആർ.ടി.യിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നും യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി ഇറങ്ങാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിആർടി ഫോറെസ്റ് പെട്രോൾ സങ്കം 24 മണിക്കൂറും റോഡിൽ പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts