സ്വർണവ്യാപാരിയിൽനിന്ന് 2.5 കോടി വിലമതിക്കുന്ന സ്വർണം കവർന്നു.

ബെംഗളൂരു : നഗരത്ത്‌പേട്ടിൽ സ്വർണവ്യാപാരം നടത്തുന്ന സിദ്ദേശ്വർ ഷിൻഡെ എന്ന സ്വർണവ്യാപാരിയിൽ നിന്ന് 5.6 കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ ഏഴംഗസംഘം പോലീസ് പിടിയിൽ.

സർവജ്ഞനഗർ നഗർ സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), മുഹമ്മദ് ഹുസൈൻ (35), മുഹമ്മദ് ആരിഫ് (33), അൻജും (32), സുഹൈൽ ബേഗ് (26), ഷാഹിദ് അഹമ്മദ് (31) സുരക്ഷാ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൺപാർക്ക് പോലീസ് അറസ്റ്റിലായത്. അത്തിക ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ഉമേഷാണ് വ്യാപാരിയെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ച സംഘത്തിന് കൈമാറിയത്

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ക്യൂൻസ് റോഡിലെ അത്തിക ജ്വല്ലറിയിൽ നിന്നും നവംബർ 19-ന് സ്വർണവുമായി വ്യാപാരി നഗരത്ത്‌പേട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം കവർച്ച നടത്തിയത്. കാറിലും ഇരുചക്രവാഹനങ്ങളിലുമായി വ്യാപാരിയെ പിന്തുടർന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വ്യാപാരിയേയും ഒപ്പുമുണ്ടായിരുന്നയാളെയും അക്രമിച്ച് സ്വർണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞതിനെ തുടർന്ന് വ്യാപാരി കബൺ പാർക്ക് പോലീസിൽ പരാതി നൽകുകയായിരുന്നു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

2.5 കോടി വിലമതിക്കുന്ന സ്വർണമാണ് സംഘം കവർന്നത്. അഞ്ചുകിലോ സ്വർണം സംഘത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ് എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts