പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന് മർദ്ദനം; പരാതി

പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന് മർദ്ദനമേറ്റുവെന്ന് പരാതി. സിപിഐഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനെയാണ് മർദ്ദിച്ചത്.

ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു.

  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം

എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us