ബെംഗളുരു: ബെള്ളാരി കലാപത്തില്‍ വെടിയേറ്റു മരിച്ച കോണ്‍കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജശേഖറിന്റെ മൃതദേഹം രണ്ടാം തവണയും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്ന കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ ആരോപണം ആഭ്യന്തര മന്ത്രി ജി .പരമേശ്വര തള്ളി. കേസ് സിബി ഐക്കു കൈമാറണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും ബിജെപി എം എല്‍എയുമായ ജനാര്‍ദന റെഡ്ഡിയുടെ വീടിനടുത്തു വാത്മീകി ജയന്തി ബാനര്‍ കെട്ടിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്. വെടിയേറ്റു മരിച്ച രാജശേഖര്‍ ബെള്ളാരി കോണ്‍ഗ്രസ് എം എല്‍എ നാരാ ഭാരത് റെഡിയുടെ അനുയായിയാണ്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും 2 സ്വകാര്യ ഗണ്‍മാന്മാരും…
Read MoreDay: 7 January 2026
അമ്മയും കുഞ്ഞും വീട്ടില്‍ മരിച്ച നിലയില്‍
തൃശൂര്‍: അടാട്ട് അമ്പലംകാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. ശില്‍പയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കട്ടിലില്‍ കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ജീവനൊടുക്കിയതായാണ് കരുതുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് ഇന്നലെ രാത്രി ശില്‍പയുടെ ഭര്‍ത്താവ് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശില്‍പയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെ…
Read Moreബെംഗളൂരുവിൽ വായു മലിനീകരണം വർദ്ധിക്കുന്നു; സുരക്ഷിതമായിരിക്കാൻ എന്തുചെയ്യണം?
ബെംഗളൂരു: ബെംഗളൂരുവിലെ വായു ഗുണനിലവാര സൂചിക ഇന്ന് മിതമായ നിലയിലാണ് , വാഹനങ്ങളുടെ പുക, പൊടി, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ മൂലമുള്ള വായു മലിനീകരണം വർദ്ധിച്ചതായി ഇത് സൂചിപ്പിക്കുന്നു. ഇത് കുട്ടികൾ, മുതിർന്ന പൗരന്മാർ, ശ്വസന പ്രശ്നങ്ങൾ ഉള്ളവർ എന്നിവരുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കണ്ണിൽ അസ്വസ്ഥത, ശ്വാസതടസ്സം, അലർജി എന്നിവ ഉണ്ടാകാം. ഈ സാഹചര്യത്തിൽ സുരക്ഷയാണ് പരമപ്രധാനം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതാണ് നല്ലത്. രാവിലെയോ വൈകുന്നേരമോ തിരക്കേറിയ സമയങ്ങളിൽ കഴിയുമെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. വീടിനുള്ളിൽ ചെടികൾ വളർത്തുക, ധാരാളം വെള്ളം കുടിക്കുക, ശുചിത്വം…
Read Moreവിമാനത്താവളത്തില്‍ വരുന്നു എപിഎം
ബെംഗളുരു: വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളെ ബന്ധിപ്പിച്ചു യാത്രക്കാര്‍ക്കായി ഓട്ടമേറ്റഡ് പീ പ്പിള്‍ മൂവര്‍ (എപിഎം) സ്ഥാപിക്കുന്നു. മോണോറെയില്‍ മാതൃകയിലാകും പ്രവര്‍ത്തിക്കുക. കരാര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒന്നര കിലോമീറ്റര്‍ അകലത്തിലാണു ടെര്‍മിനലുകള്‍. യാത്രക്കാരെ നിലവില്‍ ഇലക്ട്രിക് ഷട്ടില്‍ ബസിലാണ് കൊണ്ടു പോകുന്നത്.
Read Moreകുടിയൊഴിപ്പിക്കല്‍ ഫ്‌ലാറ്റുകള്‍ക്കായി പൗരത്വ രേഖയും ഈ രേഖകളും ഹാജരാക്കണം
ബെംഗളുരു: സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനെ തുടര്‍ന്നു യെലഹങ്ക ഫക്കീര്‍ കോളനിയില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഫ്‌ലാറ്റുകള്‍ക്ക് അര്‍ഹരായവര്‍ പൗരത്വം തെളിയിക്കുന്നതിനൊപ്പം ബെംഗളുരു വില്‍ 5 വര്‍ഷമെങ്കിലും താമസിച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും. വരുമാന സര്‍ട്ടിഫിക്കറ്റും പരിശോധിക്കും. റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാനും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേ ശം നല്‍കി. ഫക്കീര്‍ കോളനിനിവാസികളില്‍ ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാര്‍ വരെയുണ്ടെന്ന ബിജെപി ആരോ പണത്തെ തുടര്‍ന്നാണു സര്‍ക്കാരിന്റെ നടപടി. ബയ്യപ്പനഹള്ളിയില്‍ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള…
Read Moreപ്രവേശനം ഉണ്ടോ? ഇല്ലയോ? റോഡ് തുറന്നെങ്കിലും പഴയ സൂചനാ ബോര്‍ഡുകള്‍ ഇനിയും മാറ്റിയിട്ടില്ല; ജനങ്ങള്‍ ആശങ്കയില്‍
ബെംഗളുരു: അടച്ചിട്ട റോഡ് തുറന്നിട്ടും ട്രാഫിക് മുന്നറിയിപ്പു ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. മെട്രോ നിര്‍മാണത്തിനായി 6 വര്‍ഷം മുന്‍പ് അടച്ചിട്ട കാമരാജ് റോഡ് കഴിഞ്ഞ ആഴ്ച തുറന്നെങ്കിലും പഴയ സൂചനാ ബോര്‍ഡുകള്‍ മാറ്റാത്തതാണു യാത്രക്കാരെ വലയ്ക്കുന്നത്. എംജി റോഡിലെ കാവേരി എം പോറിയം ജംക്ഷനെയും കബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡിലേക്ക് ശിവാജിനഗര്‍ ഭാഗത്തു നിന്നു വരുന്നവര്‍ക്കു സിഗ്‌നല്‍ ജംക്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് വേണം പ്രവേശിക്കാന്‍. എന്നാല്‍ വലത്തോട്ടുള്ള പ്രവേശനം വിലക്കിയുള്ള സൂചന ബോര്‍ഡ് ഇവിടെ നിന്നു മാറ്റിയിട്ടില്ല. മണിപ്പാല്‍ സെന്റര്‍…
Read Moreസപ്തതി കഴിഞ്ഞു, മത്സരിക്കാനില്ല; ചെറിയാൻ ഫിലിപ്പ്
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെയും താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreതൊടുപുഴയിൽ പി ജെ ജോസഫ് തന്നെ ജനവിധി തേടും
തൊടുപുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ ജനവിധി തേടും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതിയിരുന്നുവെങ്കിലും ജോസഫ് തന്നെ ജനവിധി തേടണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. അതിനെ തുടര്‍ന്നാണ് ജോസഫ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read Moreഅർജുൻ ടെണ്ടുൽക്കറുടെ വിവാഹ തീയതി പ്രഖ്യാപിച്ചു
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ മകൻ അർജുൻ തെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു. റിപ്പോർട്ടുകൾ പ്രകാരം 2026 ലെ ഐപിഎല്ലിന് മുന്നോടിയായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അർജുന്റെയും സാനിയ ചന്ദോക്കിന്റെയും വിവാഹം 2026 മാർച്ച് 5 ന് നടക്കും. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ മാർച്ച് 3 ന് ആരംഭിക്കും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം ഓഗസ്റ്റ് 14.ന് നടന്നിരുന്നു 25 കാരനായ അർജുൻ…
Read Moreഉടൻ നിർത്തുക: നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; നെസ്ലെ തിരിച്ചുവിളിക്കുന്ന ഉത്പന്നങ്ങൾ ഇവാ
വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ…
Read More