അർജുൻ ടെണ്ടുൽക്കറുടെ വിവാഹ തീയതി പ്രഖ്യാപിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍‍ഡുല്‍ക്കറുടെ മകൻ അർജുൻ തെന്‍‍‍‍‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു.

റിപ്പോർട്ടുകൾ പ്രകാരം 2026 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അർജുന്റെയും സാനിയ ചന്ദോക്കിന്റെയും വിവാഹം 2026 മാർച്ച് 5 ന് നടക്കും. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ മാർച്ച് 3 ന് ആരംഭിക്കും.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം ഓഗസ്റ്റ് 14.ന് നടന്നിരുന്നു

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

25 കാരനായ അർജുൻ ഇടങ്കൈ ഫാസ്റ്റ്-ബൗളിംഗ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും,2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ, ടെണ്ടുൽക്കർ കുടുംബവുമായി വളരെക്കാലമായി അടുപ്പമുണ്ട്.

വിവാഹ ആഘോഷങ്ങൾ മുംബൈയിൽ നടക്കും, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ക്രിക്കറ്റ് ലോകത്ത് നിന്ന് തിരഞ്ഞെടുത്ത ചിലരും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ പരിപാടിയായിരിക്കുമെന്നാണ് റിപ്പോർട്ടുണ്ട്.

ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹനിശ്ചയം. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ ലോകത്ത് വലിയ സ്വാധീനമുള്ളവരാണ് ഘായ് കുടുംബം. ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും ഘായ് കമ്പനിയുടെ നേതൃത്വത്തിലുള്ളതാണ്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

ഉന്നത ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള വ്യക്തിയെങ്കിലും അർജുനെപ്പോലെതന്നെ വലിയ പൊതുശ്രദ്ധ ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് സാനിയയും. വളർത്തുമൃഗങ്ങൾക്കായുള്ള ചർമ്മസംരക്ഷണ, സ്പാ ബ്രാൻഡായ ‘മിസ്റ്റർ പോസ്’ (Mr. PAWS)-ന്റെ സ്ഥാപക കൂടിയാണ് സാനിയ. മൃഗക്ഷേമത്തിലും സംരംഭകത്വത്തിലും താല്‍പര്യമുള്ള സാനിയ ഡബ്ല്യുവിഎസിൽ (WVS) നിന്ന് എബിസി (ABC) പ്രോഗ്രാം പൂർത്തിയാക്കിയ ഒരു അംഗീകൃത വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts