പതിനെട്ടു കോടിയോളം മുതല്‍ മുടക്കില്‍ പുറത്തുവന്ന പ്രിത്വി രാജ് – പാര്‍വതി ചിത്രം ഒറ്റ ആഴ്ചകള്‍ കൊണ്ട് തന്നെ തിയേറ്റര്‍ വിട്ടത് സോഷ്യല്‍ മീഡിയയിലെ ആസൂത്രിതമായ സൈബര്‍ ആക്രമണം മൂലമാണെന്ന് കാട്ടി സംവിധായിക റോഷ്നി ദിനകര്‍ പോലീസില്‍ പരാതി നല്‍കി ….സിനിമയെ പരാജയപ്പെടുത്താന്‍ തുടക്കം മുതല്‍ കുപ്രചാരണങ്ങള്‍ ശക്തമായിരുന്നുവെന്ന് സംവിധായിക പറയുന്നു ..എന്നാല്‍ നല്ല സിനിമ എടുക്കാന്‍ അറിയാതെ പടം പൊളിയുമ്പോള്‍ കുറ്റം മറ്റുള്ളവരിലേക്ക് പഴി ചാരുകയാണ് സംവിധായിക എന്ന് ആരോപിച്ചു സോഷ്യല്‍ മീഡിയയില്‍ രോഷ്നിക്കെതിരെ പൊങ്കാല ഇട്ടാണു ട്രോളന്‍മാര്‍ ഇതിനെ എതിരേറ്റത് .. പല തവണ ആവര്‍ത്തിച്ചു കണ്ട വെറും പൈങ്കിളികഥ യൂറോപ്പില്‍ പോയി ചിത്രീകരിച്ച് പ്രേക്ഷകന്റെ കഴുത്തിന് പിടിച്ചു വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങനെ സാധിക്കുമെന്നാണ് ചിലരുടെ ചോദ്യം ..?
കൊസ്ട്യും ഡിസൈനര്‍ എന്ന നിലയില്‍ പേരെടുത്ത രോഷ്നി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു മൈ സ്റ്റോറി .!സംവിധാനത്തിലെയും തിരകഥയിലെ അപാകതയാണ് പടം പൊളിയാന്‍ പ്രധാന കാരണമെന്നാണ് പല നിരൂപകരുടെയും കണ്ടെത്തല്‍ ….