കുടിയൊഴിപ്പിക്കല്‍ ഫ്‌ലാറ്റുകള്‍ക്കായി പൗരത്വ രേഖയും ഈ രേഖകളും ഹാജരാക്കണം

flat jcb

ബെംഗളുരു: സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനെ തുടര്‍ന്നു യെലഹങ്ക ഫക്കീര്‍ കോളനിയില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഫ്‌ലാറ്റുകള്‍ക്ക് അര്‍ഹരായവര്‍ പൗരത്വം തെളിയിക്കുന്നതിനൊപ്പം ബെംഗളുരു വില്‍ 5 വര്‍ഷമെങ്കിലും താമസിച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടി വരും.

വരുമാന സര്‍ട്ടിഫിക്കറ്റും പരിശോധിക്കും. റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാനും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേ ശം നല്‍കി.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

ഫക്കീര്‍ കോളനിനിവാസികളില്‍ ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാര്‍ വരെയുണ്ടെന്ന ബിജെപി ആരോ പണത്തെ തുടര്‍ന്നാണു സര്‍ക്കാരിന്റെ നടപടി. ബയ്യപ്പനഹള്ളിയില്‍ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഫ്‌ലാറ്റുകള്‍ ഘട്ടംഘട്ടമായാണ് അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്കാകും പ്രഥമപരിഗണന ലഭിക്കുന്നതെന്നും സൂചനയുണ്ട്.

സ്‌നേഹസാന്ത്വന യാത്ര

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലേക്കായി മലയാളി കുട്ടാ
യ്മായ ‘കേളി ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ ഫക്കീര്‍ കോളനിയിലേക്കു സ്‌നേഹ സാന്ത്വന യാത്ര നടത്തി.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ 10 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കേളി തയാറാണെന്നു പ്രസിഡന്റ് സുരേഷ് പാല്‍ക്കുളങ്ങര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts